26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടും: മുഖ്യമന്ത്രി
Kerala

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടും: മുഖ്യമന്ത്രി

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടവന്ത്ര ഗാന്ധിനഗറിൽ കൺസ്യൂമർഫെഡ് ആസ്ഥാനത്ത് സഹകരണ ഓണവിപണിയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രസർക്കാർ തീവ്രശ്രമം നടത്തുന്നതിനിടയിലും ഓണവിപണിയിൽ ഇടപെട്ട്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിനായി. ഈ ഓണം സമൃദ്ധമാക്കാൻ കൺസ്യൂമർഫെഡും സപ്ലൈകോയും വിപണനമേള ആരംഭിച്ചു. 200 കോടി രൂപയുടെ ഓണവിപണിയാണ് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത്‌ 1500 വിപണിയാണ്‌ ആരംഭിക്കുന്നത്.

കേരളത്തിലെ വിലക്കയറ്റത്തോത്‌ ദേശീയ ശരാശരിയെക്കാൾ കുറവാണ്‌. വിലക്കയറ്റത്തോത്‌ പിടിച്ചുനിർത്താൻ വിപണി ഇടപെടലിലൂടെ സാധിക്കുന്നുണ്ട്‌. സർക്കാർ ഇടപെടലിലൂടെ ഭക്ഷ്യ ഉൽപ്പാദനവും വർധിച്ചു.

കേരളത്തിലെ പൊതുവിതരണസംവിധാനം ശക്തമാണ്‌. എന്നാൽ, പൊതുവിതരണ സംവിധാനം തകർന്നു എന്ന്‌ തെറ്റായ പ്രചാരണം ചില മാധ്യമങ്ങൾ നടത്തുന്നുണ്ട്‌. സംസ്ഥാന പൊതുവിതരണ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ഇതരസംസ്ഥാന ഭരണകർത്താക്കൾവരെ എത്തുന്നുണ്ട്‌. ഈ വസ്തുതകൾ മറച്ചുവച്ചാണ്‌ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നത്‌. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

വിവാഹത്തിന് 21ാമത്തെയാൾ എത്തിയാൽ മുഴുവൻപേർക്കുമെതിരെ കേസ്; 2 വർഷം തടവ്………..

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

Aswathi Kottiyoor

പഴക്കം ഏഴു വർഷമായാൽ ലാപ്ടോപ് ഉദ്യോഗസ്ഥർക്ക്

Aswathi Kottiyoor
WordPress Image Lightbox