24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പഴക്കം ഏഴു വർഷമായാൽ ലാപ്ടോപ് ഉദ്യോഗസ്ഥർക്ക്
Kerala

പഴക്കം ഏഴു വർഷമായാൽ ലാപ്ടോപ് ഉദ്യോഗസ്ഥർക്ക്

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഉപയോഗത്തിനായി സർക്കാർ അനുവദിക്കുന്ന ലാപ്ടോപ് കംപ്യൂട്ടർ ഏഴു വർഷം കഴിഞ്ഞാൽ അവർക്കു സൗജന്യമായി നൽകും. നാലു വർഷം കഴിഞ്ഞാൽ യഥാർഥ വിലയുടെ 10% നൽകി സ്വന്തമാക്കാനുള്ള അനുമതിയാണു നേരത്തേ ഉണ്ടായിരുന്നത്. ഇതു നിലനിർത്തിക്കൊണ്ടാണ് ഏഴു വർഷത്തിനുശേഷം സൗജന്യമായി നൽകുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനു ലാപ്ടോപ് വാങ്ങാനുള്ള തുക 80,000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയായി ഉയർത്തി. ഇതുൾപ്പെടെയുള്ള മാറ്റങ്ങളോടെ സെക്രട്ടേറിയറ്റിനും  വിവിധ വകുപ്പ്–സ്ഥാപന മേധാവികൾക്കും  ബാധകമായ ഐടി ഹാർഡ്‌വെയർ നയം സർക്കാർ പരിഷ്കരിച്ചു. 

സ്വന്തമാക്കി ഒരു വർഷം വരെ ഇത് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കണം. അതിനുശേഷമേ പുതിയ ഔദ്യോഗിക ലാപ്ടോപ് നൽകൂ. ഒരു വർഷത്തിലധികം സേവന കാലാവധിയില്ലാത്ത ഉദ്യോഗസ്ഥർക്കു പുതിയ ലാപ്ടോപ് നൽകില്ല. 

സെക്രട്ടേറിയറ്റിൽ ഉപയോഗിക്കുന്ന 792 ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഒഴിവാക്കാനും പുതിയവ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കോൺഫിഗറേഷൻ കുറഞ്ഞ കംപ്യൂട്ടറുകൾ സെക്രട്ടേറിയറ്റിലെ വൈഡ് ഏരിയാ നെറ്റ്‌വർക്ക് (വാൻ) സംവിധാനത്തിനു സൈബർ സുരക്ഷാഭീഷണി ഉണ്ടാക്കുന്നതായി ഐടി മിഷനാണു കണ്ടെത്തിയത്. ആദ്യഘട്ടമായി 250 കംപ്യൂട്ടറുകൾ വാങ്ങാനാണു തീരുമാനം.

Related posts

സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഗീ​താ​ഞ്ജ​ലി ശ്രീ​ക്ക് ബു​ക്ക​ർ പുരസ്കാരം

Aswathi Kottiyoor

സ്വര്‍ണ ജേതാവിന് ആദരം; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox