24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആരോഗ്യമേഖലയിലെ ക്യൂബൻ സഹകരണം; അർബുദ ഗവേഷണത്തിലും ചികിത്സയിലും സഹായം
Kerala

ആരോഗ്യമേഖലയിലെ ക്യൂബൻ സഹകരണം; അർബുദ ഗവേഷണത്തിലും ചികിത്സയിലും സഹായം

ക്യൂബയുമായി സഹകരിച്ച്‌ അർബുദ ചികിത്സാ, ഗവേഷണ മേഖലകളിൽ മുന്നേറാൻ കേരളം. ആഗസ്ത്‌ ആദ്യം ക്യൂബൻ പ്രതിനിധികളായ ഡോ. ഡേവിഡ്, ഡോ. മിഷേൽ എന്നിവരുമായും മറ്റു ശാസ്ത്രജ്ഞരുമായും ആരോഗ്യവകുപ്പ്‌ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.
സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ, മസ്തിഷ്ക നാഡീരോഗങ്ങൾ, പ്രമേഹം കാലുകളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയിൽ ഗവേഷണത്തിലും ചികിത്സയിലും സഹകരണത്തിന്‌ പ്രത്യേക കർമ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അർബുദ ചികിത്സയിൽ മലബാർ ക്യാൻസർ സെന്ററുമായും റീജണൽ ക്യാൻസർ സെന്ററുമായും സഹകരിക്കും. ശ്വാസകോശ അർബുദ ചികിത്സയ്ക്കുള്ള നൂതനമായ സംവിധാനങ്ങൾ കൊണ്ടുവരാനും ഗവേഷണങ്ങൾ നടത്താനും ഈ സഹകരണം സഹായിക്കും.

കേരളത്തിലെയും ക്യൂബയിലെയും ആരോഗ്യതല ആശയവിനിമയത്തിന്‌ വിവിധ സബ്ഗ്രൂപ്പുകൾ രൂപീകരിച്ചു. വിദഗ്‌ധരുടെ സേവനം പരിശീലനത്തിനും പദ്ധതി തയ്യാറാക്കാനും ക്യൂബ വാഗ്ദാനം ചെയ്‌തു. വിശദമായ മാർഗരേഖ തയ്യാറാക്കാൻ സംസ്ഥാനം വർക്കിങ്‌ ഗ്രൂപ്പിനും രൂപം നൽകി. ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്‌ അധ്യക്ഷനായ ഗ്രൂപ്പിൽ സ്‌റ്റേറ്റ്‌ ഹെൽത്ത്‌ സിസ്റ്റം റിസോഴ്‌സ്‌ സെന്റർ (എസ്എച്ച്എസ്ആർസി) എക്സിക്യൂട്ടീവ് ഡയറക്ടറും മലബാർ ക്യാൻസർ സെന്റർ ഡയറക്ടറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടറും അംഗങ്ങളാണ്. ക്യൂബൻ അധികാരികളുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നാലു മേഖലയായി തിരിച്ച്‌ വർക്കിങ്‌ ഗ്രൂപ്പിനുകീഴിൽ ഓരോ മേഖലയിലെയും വിദഗ്ധരടങ്ങുന്ന നാല് സബ് ഗ്രൂപ്പുകൾകൂടി രൂപീകരിക്കാനും തീരുമാനമായി.

വാക്സിൻ നിർമാണം 
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ

നിലവിൽ ക്യൂബയിൽ ചിക്കൻ ഗുനിയ, മലേറിയ, കോളറപോലെയുള്ള ട്രോപ്പിക്കൽ രോഗങ്ങൾക്ക്‌ ഉപയോഗിക്കുന്ന വാക്സിനുകൾ, പുതുതായി നിർമിക്കാൻ കഴിയുന്നവ, പുതിയ വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണം എന്നിവയ്ക്ക്‌ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് പദ്ധതി രൂപീകരിക്കും. പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള ചികിത്സയും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും ക്യൂബയുമായുള്ള സഹകരണം സംസ്ഥാനം തേടും.

Related posts

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

അതിക്രമത്തിന് ഇരയാകുന്ന പട്ടികവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ പുതിയ സംവിധാനം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി

Aswathi Kottiyoor
WordPress Image Lightbox