23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് കൂട്ടും
Kerala

അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് കൂട്ടും

∙ അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള വിവിധ സർക്കാർ സേവനങ്ങളുടെ സർവീസ് ചാർജ് വർധിപ്പിക്കും. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി. 
നിലവിലെ നിരക്കുകൾ നിശ്ചയിച്ചത് 5 വർഷം മുൻപാണ്. ഇതിൽ 50% വർധന വേണമെന്ന് അക്ഷയ ഡയറക്ടറേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ പഠനം ആവശ്യമുണ്ടെന്ന കാരണത്തിൽ ഈ റിപ്പോർട്ട് സർക്കാർ തള്ളി. സിഎംഡി റിപ്പോർട്ട് ഈ മാസം ലഭിച്ചേക്കും. തുടർന്ന് നിലവിലെ നിരക്കുകൾ വർധിപ്പിച്ചും നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങളുടെ സർവീസ് ചാർജ് ക്രമപ്പെടുത്തിയും ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. 

2018ലാണ് അക്ഷയ കേന്ദ്രങ്ങളിലെ സർവീസ് ചാർജ് ഇതിനു മുൻപ് വർധിപ്പിച്ചത്. 2 വർഷത്തിനു ശേഷം നിരക്ക് പുതുക്കുമെന്നു സർക്കാർ അന്നു പറഞ്ഞിരുന്നെങ്കിലും പുതുക്കിയിരുന്നില്ല. 

Related posts

മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

അപേക്ഷകരല്ല അതിഥികൾ; ചുടുചായയും പലഹാരവും നൽകി പിണറായി പഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox