20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ജൈവമാലിന്യത്തിൽനിന്ന് വളം നിർമാണ യൂനിറ്റുമായി പേരാവൂർ
Kerala

ജൈവമാലിന്യത്തിൽനിന്ന് വളം നിർമാണ യൂനിറ്റുമായി പേരാവൂർ

ജൈ​വമാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ക്കാ​ൻ ടൗ​ണു​ക​ളി​ലു​ള്ള ക​ട​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും സ​ഹാ​യി​ക്കാ​ൻ ജൈ​വ​വ​ള നി​ർ​മാ​ണ യൂ​നി​റ്റു​മാ​യി പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​നി​ത്ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്റെ ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ടി​ലാ​ണ് യൂ​നി​റ്റ് ഒ​രു​ങ്ങു​ന്ന​ത്. 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. 10 സെ​ന്റ് സ്ഥ​ല​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​നി ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണം.

പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ്ര​ക്രി​യ​യി​ലൂ​ടെ അ​വ വ​ള​മാ​ക്കി മാ​റ്റി പാ​ക്ക് ചെ​യ്ത് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ക.

പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ളി​ലെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ശാ​സ്ത്രീ​യ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​കയും അ​വ​യി​ൽ നി​ന്നും വ​ളം ഉ​ൽ​പാ​ദി​പ്പി​ച്ച് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന നേ​ട്ടം കൂ​ടി പ​ദ്ധ​തി​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. അ​ഞ്ചോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും.

നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി യൂ​ണി​റ്റ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. വേ​ണു​ഗോ​പാ​ല​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ വീ​ടു​ക​ളി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ക​മ്പോ​സ്റ്റു​ക​ളും പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ജൈ​വ​വ​ള നി​ർ​മാ​ണ യൂ​നി​റ്റി​നോ​ട് ചേ​ർ​ന്ന് ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ പു​തി​യ എം.​സി.​എ​ഫും ഒ​രു​ങ്ങു​ന്ന​ത്. 14 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന എം.​സി.​എ​ഫി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യും അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

Related posts

തപാല്‍ അദാലത്ത് ഒക്ടോബര്‍ 18ന്*

Aswathi Kottiyoor

കോവിഡ് പരിശോധന; നിർദേശം ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിക്കും*

Aswathi Kottiyoor
WordPress Image Lightbox