27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,687 ആത്മഹത്യ
Kerala

സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,687 ആത്മഹത്യ

സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,687 ആത്മഹത്യ. 2016 മുതല്‍ 2022വരെയുള്ള സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

കണ്ണൂര്‍ ജില്ലയിലാണ് ആത്മഹത്യ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഏഴ് വര്‍ഷത്തിനിടെ 401 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലം ജില്ലയാണ് ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത്. കൊല്ലത്ത് 337 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഏഴ് വര്‍ഷത്തിനിടെ 244 ആത്മഹത്യ. എറണാകുളത്ത് 273 ആത്മഹത്യ. പാലക്കാട് 229 ആത്മഹത്യ. കോഴിക്കോട് 235 ആത്മഹത്യ, കാസര്‍ഗോഡ് 103 ആത്മഹത്യ എന്നിങ്ങനെയാണ് കണക്കുകള്‍.

ഏറ്റവും കുറവ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടില്‍ 58 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിനിടെ 9,262 മുങ്ങിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

സബ്സിഡി മണ്ണെണ്ണ നിലച്ചു; കടലിൽ പോകാനാവാതെ മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ അവസരം

Aswathi Kottiyoor
WordPress Image Lightbox