24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെ ജി എൻ എ ജില്ലാ സമ്മേളനം
Iritty

കെ ജി എൻ എ ജില്ലാ സമ്മേളനം

ഇരിട്ടി: കേരള ഗവർമെൻറ് നേഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടിയിൽ വച്ച് നടന്നു. ഒക്ടോബർ 13, 14 തീയതികളിൽ വയനാട് ജില്ലയിൽ നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം ഇരിട്ടിയിൽ നടന്നത്. എം എൽ എ കെ.കെ. ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. ആർ. സീന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. വി. പുഷ്പജ, സക്കീർ ഹുസൈൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി. ടി. ഖമറൂസമാൻ, സംസ്ഥാന കമ്മിറ്റി അംഗം പി. പ്രീത, ജില്ലാ ട്രഷറർ വി. പി, സാജൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപു, ജില്ലാ ജോയിൻ സെക്രട്ടറി എ. എൻ. രതീഷ് എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടിയിലെ മോഷണം തെളിവെടുപ്പ് നടത്തി

Aswathi Kottiyoor

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

Aswathi Kottiyoor

ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox