23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി
Kerala

കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി

രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു കൂടി സൗജന്യനിരക്കിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനമെത്തിക്കാൻ സർക്കാർ തീരുമാനിച്ചു. അർഹരായവരുടെ പട്ടിക നൽകാൻ തദ്ദേശ സ്ഥാപനങ്ങളോടു കെ ഫോൺ കമ്പനി നിർദേശിച്ചു.കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചപ്പോൾ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് എന്നായിരുന്നു സർക്കാർ വാഗ്ദാനമെങ്കിലും, പിന്നീട് ഒരു മണ്ഡലത്തിൽ 100 വീതം 14000 കുടുംബങ്ങൾക്ക് എന്നായി ചുരുക്കി. ഇതു വലിയ വിമർശനത്തിനിടയാക്കി. ഇത്തവണത്തെ ബജറ്റിൽ ഈ സാമ്പത്തിക വർഷം ഒരു മണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ എന്ന വാഗ്ദാനമുണ്ടായിരുന്നു. ഒരു പടി കൂടി കടന്നാണു രണ്ടരലക്ഷം കണക്‌ഷൻ എന്ന തീരുമാനം. എന്നാൽ ഇതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല.
SHARE
തിരുവനന്തപുരം∙ രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു കൂടി സൗജന്യനിരക്കിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനമെത്തിക്കാൻ സർക്കാർ തീരുമാനിച്ചു. അർഹരായവരുടെ പട്ടിക നൽകാൻ തദ്ദേശ സ്ഥാപനങ്ങളോടു കെ ഫോൺ കമ്പനി നിർദേശിച്ചു.കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചപ്പോൾ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് എന്നായിരുന്നു സർക്കാർ വാഗ്ദാനമെങ്കിലും, പിന്നീട് ഒരു മണ്ഡലത്തിൽ 100 വീതം 14000 കുടുംബങ്ങൾക്ക് എന്നായി ചുരുക്കി. ഇതു വലിയ വിമർശനത്തിനിടയാക്കി. ഇത്തവണത്തെ ബജറ്റിൽ ഈ സാമ്പത്തിക വർഷം ഒരു മണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ എന്ന വാഗ്ദാനമുണ്ടായിരുന്നു. ഒരു പടി കൂടി കടന്നാണു രണ്ടരലക്ഷം കണക്‌ഷൻ എന്ന തീരുമാനം. എന്നാൽ ഇതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല.

Related posts

കേരളം പരിശോധനയ്‌ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്‌‌സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തു.

Aswathi Kottiyoor

‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി

Aswathi Kottiyoor

ഇന്ധന വിലയിൽ ഇന്നും വർധന.

Aswathi Kottiyoor
WordPress Image Lightbox