ചാണ്ടി ഉമ്മൻ(കോൺ.), ജെയ്ക് സി. തോമസ്(സി.പി.എം), ജി. ലിജിൻലാൽ (ബി.ജെ.പി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി എന്നിവരുടെ പത്രികകൾ സ്വീകരിച്ചു. ഡോ. കെ. പദ്മരാജൻ(സ്വത), റെജി സഖറിയ (സി.പി.എം), മഞ്ജു എസ്. നായർ (ബി.ജെ.പി) എന്നിവരുടെ പത്രികകളാണ് തള്ളിയത്. പദ്‌മരാജൻ ഈ സംസ്ഥാനത്തെ വോട്ടറല്ലാത്തതിനാലാണ് തള്ളിയത്. 10 പേരാണ് പത്രിക സമർപ്പിച്ചത്. ആകെ 19 സെറ്റ് പത്രികകളാാണ് സമർപ്പിച്ചത്.
വരണാധികാരിയായ ആർ.ഡി.ഒ വിനോദ് രാജിന്റെ ഓഫീസിലായിരുന്നു സൂക്ഷ്മ പരിശോധന. ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്ത്, ഉപവരണാധികാരിയായ പാമ്പാടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ഇ. ദിൽഷാദ് എന്നിവർ പങ്കെടുത്തു. 21 ന് പകൽ മൂന്ന് വരെ പത്രിക പിൻവലിക്കാം. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണൽ.