23.2 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷത്തിന്റെ പുതിയ പദ്ധതികൾ
Iritty

പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷത്തിന്റെ പുതിയ പദ്ധതികൾ

ഇരിട്ടി: ഒരു വര്ഷം മുൻപ് തുടക്കം കുറിച്ച പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷം രൂപ മുതൽ മുടക്കിൽ പുതിയ പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ നിർവഹിച്ചു
കേരള ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന ഗവൺമെന്റിന്റെയും, ടൂറിസം വകുപ്പിന്റെയും ഭാഗമായിട്ട് ത്രിതല പഞ്ചായത്തുകളുടെയും കേരള ടൂറിസം വകുപ്പിന്റെയും സംയുക്ത ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ജില്ലാ, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിൽ 40 ലക്ഷം രൂപയും, ടൂറിസം വകുപ്പ് 50 ലക്ഷം രൂപയുമാണ് പദ്ധതിവിനിയോഗത്തിനായി നൽകുന്നത്. കോമ്പൗണ്ട് ഫെൻസിംഗ്, കവാടം, ആധുനിക രീതിയിലുള്ള ശുചി മുറികൾ, വിശ്രമ മുറികൾ, ഓപ്പൺ ഓഡിറ്റോറിയം, വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, ലൈറ്റിംഗ് സിസ്റ്റം,
നടപ്പാത, കുടിവെള്ള സംവിധാനം തുടങ്ങിയ പ്രവ്യർത്തികളാണ് ഇതിന്റെ ഭാഗമായി നടക്കുക.
പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ഹമീദ്, പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എൻ. ജെസി, വി. പ്രമീള, മുജീബ് കുഞ്ഞികണ്ടി, ഷൈജൻ ജേക്കബ്, പി. വി. രമാവതി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനൻ, സക്കീർ ഹുസൈൻ, ഗ്രാമ ഹരിത സമിതി പ്രസിഡണ്ട് സുശീൽ ബാബു, വി. കെ. സുനീഷ് , അസിസ്റ്റന്റ് എഞ്ചീനിയർ ബെന്നി ജോസഫ് , പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂളിലെ കവർച്ച: 2 ലാപ്ടോപ്പുകൾ കൂടി കണ്ടെടുത്തു

Aswathi Kottiyoor

മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു

Aswathi Kottiyoor
WordPress Image Lightbox