24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി
Kerala

സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വിലക്കയറ്റം തടുത്തു നിർത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല. വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സർക്കാർ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. സപ്ലൈകോ ഓണചന്തയുടെ സംസ്ഥാനഉദ്‌ഘാടനം പുത്തരിക്കണ്ടംമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ നിക്ഷിപ്‌ത താത്പര്യക്കാർ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവിൽ 270 കോടി രൂപയും. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കും.

സംസ്ഥാനം പൊതുവിതരണ സമ്പ്രദായത്തിൽ ഫലപ്രദമായി ഇടപെടുന്നുണ്ട്. സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ മേഖലയിലെ മറ്റു വിൽപന ശാലകൾ എന്നിവ നടത്തുന്ന വിപണി ഇടപെടൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. സംസ്ഥാനത്താകെ 1600ൽപരം സപ്ലൈകോ ഔട്ട് ലെറ്റുകളുണ്ട്. പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സപ്ലൈകോ സബ്സിഡി സാധനം വാങ്ങുന്നു. വിപണിയിടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ഗതാഗതമന്ത്രി ആന്റണിരാജു ആദ്യ വിൽപന നടത്തി. പുതിയ ശബരി ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, സപ്ലൈകോ ചെയർമാനും എംഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു.

Related posts

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം

Aswathi Kottiyoor

പൗരത്വഭേദഗതിനിയമം : അണിയറനീക്കം വേഗത്തിലാക്കി കേന്ദ്രം

Aswathi Kottiyoor

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ മൂന്ന്)

Aswathi Kottiyoor
WordPress Image Lightbox