24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ; തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
Uncategorized

പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ; തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

കോഴിക്കോട്‌ : സാഹിത്യകാരൻ ഗഫൂർ അറയ്‌ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട്‌ പ്രകാശനം ചെയ്യാനിരിക്കെയാണ്‌ മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്‌.

ഫറോക്കിനടുത്ത്‌ പേട്ടയിലാണ്‌ ജനനം. ഫാറൂഖ്‌ കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബിഎഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചേളാരി പൂതേരിപ്പടിയിൽ ചെമ്പരത്തിയിലാണ്‌ താമസം.

ഫാറൂഖ്‌ കോളേജ്‌ പഠനകാലത്തു തന്നെ എഴുത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യൻ’, അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാസമാഹാരങ്ങൾ വിദ്യാർഥിയായിരിക്കെ പുറത്തിറക്കി.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകൾ രചിച്ചു. നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ്‌ ബാലസാഹിത്യ കൃതികൾ. ‘ലുക്ക ചുപ്പി ’സിനിമയ്‌ക്ക്‌ തിരക്കഥയെഴുതി.
ഭാര്യ: ആശാകൃഷ്‌ണ (അധ്യാപിക)

Related posts

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

Aswathi Kottiyoor

സംസ്ഥാനത്ത് നാലിടത്ത് വാഹനാപകടം: മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു, പൊലീസുകാരടക്കം 26 പേര്‍ക്ക് പരിക്കേറ്റു

Aswathi Kottiyoor

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി, 5 ബോഗികള്‍ മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox