26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി
Uncategorized

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടെതാണ് തീരുമാനം.

ജൂലൈയില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപവീതം അധികവിലയായി നല്‍കിയാണ് മില്‍മയുടെ ഓണസമ്മാനം. ജൂലൈയില്‍ സംഘങ്ങള്‍വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.

സംഘങ്ങള്‍ അതത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും.അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലുമാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്.

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാനാകുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മാനേജിങ് ഡയറക്ടര്‍ ഡോ. പി മുരളിയും പറഞ്ഞു.

Related posts

‘മില്‍മ ചോക്ലേറ്റ് വാങ്ങി പാക്കറ്റ് പൊളിച്ചപ്പോള്‍ നിറയെ പുഴു’; വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് അധികൃതര്‍

Aswathi Kottiyoor

അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

Aswathi Kottiyoor

സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളൻ; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയത് ‘റോബിൻഹുഡ്’

Aswathi Kottiyoor
WordPress Image Lightbox