26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പൊലീസിന്‌ കരുത്തായി 2681 പേർ കൂടി ; തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു
Kerala

പൊലീസിന്‌ കരുത്തായി 2681 പേർ കൂടി ; തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു

കേരള പൊലീസിന്‌ ഇനി 2681 പേരുടെ അധികക്കരുത്ത്‌. പൊലീസ്‌ കോൺസ്റ്റബിൾ തസ്തികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു.

തൃശൂർ കെപയിൽ 305, മലപ്പുറം എംഎസ്‌പിയിലും മേൽമുറി ക്യാമ്പിലുമായി 484, എസ്‌എപിയിൽ 324, കെഎപി–- 1, ആർആർഎഫ്‌ എന്നിവിടങ്ങളിലായി 330, കെഎപി–- 2ൽ 353, കെഎപി–- 3ൽ 449, കെഎപി–- 4ൽ 268, കെഎപി–- 5ൽ 168 എന്നിങ്ങനെയാണ്‌ സർവീസിൽ പ്രവേശിച്ചവരുടെ എണ്ണം.
ഇരുനൂറ്റി നാൽപ്പത്തിമൂന്ന്‌ വനിതകൾ ഉൾപ്പെടെയാണ്‌ പുതിയ ബാച്ച്‌. ഇവരിൽ എട്ടുപേർ എംടെക് ബിരുദധാരികളും 214 പേർ ബിടെക്കുകാരുമാണ്‌. 42 പേർക്ക്‌ എംബിഎ ഉണ്ട്‌. 209 ബിരുദാനന്തര ബിരുദധാരികളും 878 ബിരുദധാരികളും പുതിയ ബാച്ചിലുണ്ട്‌.

പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം പൊലീസ്‌ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് തിരുവനന്തപുരം എസ്‌എപി ക്യാമ്പിൽ നിർവഹിച്ചു. എഡിജിപി എം ആർ അജിത് കുമാർ, കേരള പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി ഗോപേഷ് അഗർവാൾ, ഡിഐജി രാഹുൽ ആർ നായർ, കമാൻഡന്റ് ജി ജയദേവ് തുടങ്ങിയവർ പങ്കെടുത്തു

Related posts

അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

Aswathi Kottiyoor

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓഫിസുകൾ ഫെബ്രുവരി 15 മുതൽ ഇ-ഓഫിസിലേക്ക്

Aswathi Kottiyoor

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor
WordPress Image Lightbox