22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഛത്തീസ്ഗഡില്‍ അങ്കം പൊടിപാറും, പട്ടാനില്‍ അമ്മാവന്‍-അനന്തരവന്‍ പോര്, ബാഗലിനെതിരെ ബിജെപി തന്ത്രം
Uncategorized

ഛത്തീസ്ഗഡില്‍ അങ്കം പൊടിപാറും, പട്ടാനില്‍ അമ്മാവന്‍-അനന്തരവന്‍ പോര്, ബാഗലിനെതിരെ ബിജെപി തന്ത്രം


ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ബിജെപി അപ്രതീക്ഷിതമായി വ്യാഴാഴ്ച്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇതില്‍ വമ്പനൊരു തന്ത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മണ്ഡലത്തില്‍ വന്‍ പോരാട്ടമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. അതായത് ഇടം വലം തിരിയാനാവാതെ ബാഗലിനെ പൂട്ടാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തുറുപ്പീട്ടാണ് ബാഗല്‍. അദ്ദേഹത്തെ മറ്റിടങ്ങളിലേക്ക് പ്രചാരണത്തിനെത്തിക്കാതെ ബുദ്ധിമുട്ടിലാക്കാനാണ് ബിജെപിയുടെ ശ്രമം. ബാഗലിന്റെ മണ്ഡലമായ പട്ടാനില്‍ സ്വന്തം അനന്തരവനെ തന്നെയാണ് അദ്ദേഹത്തിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്.പട്ടാനില്‍ ബാഗലിനോളം പ്രശസ്തനായ ഒരു നേതാവില്ല. അനന്തരവന്‍ വരുന്നതോടെ വോട്ട് ഭിന്നിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.നേരത്തെ രണ്ട് തവണ ബാഗല്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2013, 2013, വര്‍ഷങ്ങളിലായിരുന്നു ഭൂപേഷ് ബാഗല്‍ ഇവിടെ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ ബാഗള്‍ ബിജെപിയുടെ മോത്തിലാല്‍ സാഹുവിനെയാണ് നേരിട്ടത്. 27000 വോട്ടിന് ബാഗല്‍ വിജയിക്കുകയും ചെയ്തു. ഭൂപേഷ് ബാഗല്‍ സ്വന്തം കോട്ടയായി കാണുന്ന മണ്ഡലമാണ് പട്ടാന്‍. 1993ലാണ് ബാഗല്‍ എംഎല്‍എയായി പട്ടാനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.

1998ല്‍ ഈ സീറ്റ് അദ്ദേഹം നിലനിര്‍ത്തി. അടുത്ത തവണയും അത് ആവര്‍ത്തിച്ചു. 2008ലെ തോല്‍വി പക്ഷേ അപ്രതീക്ഷിതമായിരുന്നു. നിലവില്‍ മണ്ഡലത്തില്‍ അതിശക്തനാണ് ബാഗല്‍. പക്ഷേ വിജയ് ബാഗല്‍ വന്നതോടെ മത്സരം കടുപ്പമായിരിക്കുകയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 29 സ്ഥാനാര്‍ത്ഥികള്‍ വരുന്ന പട്ടികയാണ് ഛത്തീസ്ഗഡില്‍ ഉള്ളത്. എന്നാല്‍ ഈ സീറ്റുകളില്‍ ഭൂരിഭാഗവും സംവരണ മണ്ഡലങ്ങളാണ്

Related posts

ഇരിട്ടി ബാരാപ്പോൾ മിനി വൈദ്യുതി നിലയം ഉത്പാദനത്തിന് തയ്യാറായി

Aswathi Kottiyoor

നിർമാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു; ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

Aswathi Kottiyoor

കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള റോഡ് കയ്യേറി പാലം നിർമിച്ചതായി പരാതി

WordPress Image Lightbox