31.8 C
Iritty, IN
October 3, 2024
  • Home
  • Kerala
  • വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന
Kerala

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

വനം വകുപ്പ് സംരക്ഷിക്കുന്ന 41 ആനകളിൽ ചിലതിനെ വിനോദ സഞ്ചാരത്തിന് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാൻ ആലോചന. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്വകാര്യ വ്യക്തികൾ ആനസഫാരിക്ക് അവസരമൊരുക്കി പരിപാലനത്തിന് ഉൾപ്പെടെ ഫണ്ട് കണ്ടെത്തുന്ന മാതൃക പിന്തുടരാനാണ് ശ്രമം. ഇതു സംബന്ധിച്ച് നിയമപ്രശ്നങ്ങൾ ഉടലെടുത്തേക്കാം എന്നതിനാൽ വളരെ കരുതലോടെ നീങ്ങി, തീരുമാനങ്ങളെടുക്കാനാണ് നിർദേശം.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലായിട്ടാണ് വനം വകുപ്പിന്റെ ആനപ്പന്തികൾ പ്രവർത്തിക്കുന്നത്. അടുത്തിടെ തളച്ച ‘ധോണി’ എന്ന ആനയെ പാലക്കാട്ടും പരിപാലിക്കുന്നു. വനത്തിൽ നിന്നിറങ്ങി കൃഷി നശിപ്പിക്കുന്ന ആനകളെ തുരത്തുന്നതിനും മയക്കുവെടി വയ്ക്കുന്ന ആനകളെ തളയ്ക്കുന്നതിനും ഇവയിൽ ചിലതിനെ പ്രയോജനപ്പെടുത്തുന്നതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ എവിടെയുമില്ല. വരുമാനവുമില്ല.  തിരുവനന്തപുരം കോട്ടൂരുള്ള 82 കാരനായ സോമനാണ് കൂട്ടത്തിലെ മുതിർന്ന കൊമ്പൻ. പത്തനംതിട്ടയിലെ ഒന്നര വയസുകാരൻ കൊച്ചയ്യപ്പൻ ഇളയവനും. 

  സഫാരിക്ക് ഉപയോഗിക്കണമെങ്കിൽ ആനകൾക്ക് പ്രത്യേക പരിശീലനം

Related posts

രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

Aswathi Kottiyoor

ഇ എസ് എം സുവിധ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

റെക്കോഡ് നിയമനവുമായി പിഎസ്‍സി: ഈ വർഷവും 30,000 കടക്കും

Aswathi Kottiyoor
WordPress Image Lightbox