23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • യൂണിഫോം പരിഷ്‌കരിച്ചു ; നഴ്‌സിങ്‌ വിദ്യാർഥികൾക്ക്‌ ഇനി സ്ക്രബ്‌
Kerala

യൂണിഫോം പരിഷ്‌കരിച്ചു ; നഴ്‌സിങ്‌ വിദ്യാർഥികൾക്ക്‌ ഇനി സ്ക്രബ്‌

സംസ്ഥാനത്തെ സർക്കാർ നഴ്‌സിങ്‌ കോളേജ്‌–-സ്കൂളുകളിലെയും വിദ്യാർഥികളുടെ യൂണിഫോം ഇനി സ്ക്രബ്‌. പാന്റും ഷർട്ടിന്‌ സമാനമായ മേൽവസ്ത്രവും അടങ്ങുന്നതാണ്‌ സ്‌ക്രബ്‌. വാർഡുകളിലും ഓപ്പറേഷൻ തിയറ്ററിലും അടക്കം കൂടുതൽ സൗകര്യത്തോടെ ധരിക്കാൻ കഴിയുന്നതാണിത്‌. 2023–-24 അധ്യയന വർഷംതന്നെ യൂണിഫോം പരിഷ്‌കരണം നടപ്പാക്കും. പെൺകുട്ടികൾക്കാണ്‌ കൂടുതൽ ഗുണകരമാകുക. സർക്കാർ കോളേജുകളിൽ പാന്റ്‌, ടോപ്പ്‌, ഷാൾ എന്നിങ്ങനെയായിരുന്നു പെൺകുട്ടികളുടെ യൂണിഫോം.

ഓരോ കോഴ്‌സുകൾക്കും പ്രത്യേക നിറമുള്ള സ്ക്രബുകളാണ്‌ അനുവദിച്ചത്‌. ബിഎസ്‌സി നഴ്‌സിങ്ങിന്‌ നേവി ബ്ലൂ, എംഎസ്‌സിക്ക്‌ പിസ്ത ഗ്രീൻ, നിർബന്ധിത സർവീസിലുള്ളവർക്ക്‌ മുന്തിരി വൈൻ, പോസ്റ്റ്‌ ബേസിക്‌ ബിഎസ്‌സിക്ക്‌ ഡീപ്പ്‌ ടീൽ (കടലിന്റെ പച്ചനിറം), സ്‌പെഷ്യാലിറ്റി പോസ്റ്റ്‌ ബേസിക്‌ ഡിപ്ലോമ കോഴ്‌സിന്‌ ഫ്രോഗ്‌ ഗ്രീൻ, ജനറൽ ആൻഡ്‌ മിഡ്‌വൈഫറിക്ക്‌ കോറൽ ബ്ലൂ. ഇതിൽ വി രൂപത്തിലുള്ള കഴുത്തും രണ്ടുപോക്കറ്റും വേണം.

യൂണിഫോം പരിഷ്‌കരിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. എസ്എഫ്ഐയും നഴ്‌സിങ്‌ സംഘടനകളും രംഗത്തെത്തി. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പദ്ധതിരേഖ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ്‌ ആരോഗ്യവകുപ്പ്‌ ഉത്തരവ്‌.

Related posts

തിരുവോണം ബമ്പർ 2022; ജില്ലാതല വിൽപന ഉദ്ഘാടനം 18ന്

Aswathi Kottiyoor

കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹിമിന്റെ ജീപ്പ് കണ്ണൂരിലെത്തിച്ചു

Aswathi Kottiyoor

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox