23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഛത്തീസ്ഗഡിലും ഗുജറാത്തിലും റബറിന് നല്ല കാലം
Kerala

ഛത്തീസ്ഗഡിലും ഗുജറാത്തിലും റബറിന് നല്ല കാലം

ഛത്തീസ്ഗഡിലേക്കും ഗുജറാത്തിലേക്കും റബർ ബോർഡ് കൂടുതൽ റബർത്തൈകൾ അയയ്ക്കുന്നു. ഗുജറാത്തിലേക്ക് 4000 തൈകളാണു നവസാരി കൃഷി സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആദ്യവാരം തൈകൾ അയയ്ക്കും. കഴിഞ്ഞയാഴ്ച അയച്ച 500 തൈകൾ ഛത്തീസ്ഗഡിൽ നട്ടു. 
ഇന്ദിരാഗാന്ധി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചാണു ഛത്തീസ്ഗഡിൽ റബർ ബോർഡ് പദ്ധതി നടപ്പാക്കുന്നത്. നേരത്തേ 600 തൈകൾ അയച്ചിരുന്നു. ജഗദൽപുരിൽ ഇവ കൃഷി ചെയ്തിട്ടുണ്ട്.  തുടർന്നാണു കൂടുതൽ തൈകൾ ആവശ്യപ്പെട്ടത്. വനമേഖലയായ ബസ്തറിൽ റബർ കൃഷി വ്യാപിപ്പിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക താൽപര്യം കാണിച്ചിട്ടുണ്ട്

ഗുജറാത്തിൽ നവസാരി സർവകലാശാലയുടെ കീഴിൽ 16 കേന്ദ്രങ്ങളിൽ തൈകൾ നട്ടുവളർത്തുന്നു. സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായും അവിടെ റബർ നടാൻ ആലോചിക്കുന്നുണ്ട്. 

ആഭ്യന്തര ആവശ്യത്തിനനുസരിച്ചു റബർ ലഭ്യമാക്കാൻ ഉൽപാദനം കൂട്ടുകയോ കൂടുതൽ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കുകയോ ചെയ്യണമെന്നും അതിന്റെ ഭാഗമായാണു റബർത്തൈകൾ നൽകുന്നതെന്നും റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ പറഞ്ഞു. പരീക്ഷണനടീൽ മിക്കയിടങ്ങളിലും വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു

Related posts

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ഇന്നു മുതൽ

Aswathi Kottiyoor

ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക രോഗം നേരിടുന്നു : ഡബ്ല്യു.എച്ച്‌.ഒ

Aswathi Kottiyoor

ടി​ക്ക​റ്റ് വാ​യി​ക്കാ​നാവണം; കെ​എ​സ്ആ​ര്‍​ടി​സി​ക്കു നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox