24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക്ഷാമബത്ത വൈകൽ ; പ്രതിസന്ധിയാകുന്നത്‌ 
കേന്ദ്രത്തിന്റെ പ്രതികാര നടപടി , വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല
Kerala

ക്ഷാമബത്ത വൈകൽ ; പ്രതിസന്ധിയാകുന്നത്‌ 
കേന്ദ്രത്തിന്റെ പ്രതികാര നടപടി , വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല

സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അനുവദിക്കുന്നതിൽ തടസ്സമാകുന്നത്‌ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കേന്ദ്ര സഹായങ്ങൾ വൻതോതിൽ വെട്ടിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ഈ വർഷം സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 36,121 കോടി രൂപയാണ്‌ കേന്ദ്രം വെട്ടിയത്‌. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വായ്‌പാനുമതിയിൽ 11,921 കോടി രൂപ നിഷേധിച്ചു. ഓണക്കാലമടക്കം ഒമ്പതു മാസത്തേക്ക്‌ അനുവദിച്ചത്‌ 15,390 കോടിമാത്രം. റവന്യു കമ്മി ഗ്രന്റിൽ 8400 കോടി കുറഞ്ഞു.

ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി. ആനുപാതികമായി ഐജിഎസ്‌ടിയിലടക്കം വരുമാനവർധന ഉണ്ടായതുമില്ല. നികുതിവിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ 3800 കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ട്‌. ഇതിനു പുറെമയാണ്‌ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേടക്കം ഗ്രാന്റുകൾ വെട്ടിക്കുറയ്‌ക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്‌തത്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന പദ്ധതികൾക്ക്‌ പ്രത്യേക ഉദ്ദേശ്യ കമ്പനികൾവഴി വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല. ഇതെല്ലാംവഴി സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ഞെരുക്കമാണ്‌ ക്ഷാമബത്ത കുടിശ്ശികയാക്കുന്നത്‌.

മുൻ യുഡിഎഫ്‌ സർക്കാരുകൾ ആനുകൂല്യങ്ങൾ തർക്കവിഷയമാക്കുകയോ കുടിശ്ശികയാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു രീതി. ഒരുകാലത്തും കുടിശ്ശികയില്ലാതെ ക്ഷാമബത്ത വിതരണം ചെയ്‌തിട്ടില്ല. എന്നാൽ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ അവകാശങ്ങളായി പ്രഖ്യാപിച്ച്‌ ഉറപ്പുവരുത്തുന്നതിൽ എൽഡിഎഫ്‌ സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണ്‌. 2002ൽ യുഡിഎഫ്‌ സർക്കാർ ആദ്യവർഷം ഡിഎ ഇല്ലെന്ന്‌ പ്രഖ്യാപിച്ചു. 2011–-16ലെ സർക്കാരും വ്യത്യസ്‌തമായിരുന്നില്ല. എൽഡിഎഫ്‌ സർക്കാരുകൾ ഈ കുടിശ്ശിക അടക്കം എല്ലാ ആനകൂല്യങ്ങളും വിതരണം ചെയ്‌തു. ശമ്പള പരിഷ്‌കരണത്തിനുമുമ്പുള്ള കുടിശ്ശികകളും നൽകി. കോവിഡ്‌കാലത്തും സമയബന്ധിത ശമ്പളപരിഷ്‌കരണം ഉറപ്പാക്കി. ഇതിലൂടെ പ്രതിവർഷം 20,000 കോടി രൂപയിലധികമാണ്‌ റവന്യുചെലവ്‌ ഉയർന്നത്‌.

Related posts

പ്ലാസ്റ്റിക് കടൽ; സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക്

Aswathi Kottiyoor

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

Aswathi Kottiyoor

45 മിനുട്ടില്‍ പച്ചക്കറി; ക്വിക്ക് ഡെലിവറിയുമായി ഫ്ലിപ്പ്കാര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox