23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • മഴ കുറയും; എൽനിനോ വില്ലൻ, പ്രതീക്ഷ സെപ്‌തംബറിലെ മഴ
Uncategorized

മഴ കുറയും; എൽനിനോ വില്ലൻ, പ്രതീക്ഷ സെപ്‌തംബറിലെ മഴ

കൊച്ചി : തെക്കുപടിഞ്ഞാറൻ മൺസൂൺ വിടപറയുന്ന സെപ്‌തംബറിൽ മഴയുണ്ടാകുമെങ്കിലും കുറവായിരിക്കുമെന്നാണ്‌ കാലാവസ്ഥാ പഠനം. സെപ്‌തംബറിൽ പതിവുമഴയുടെ 90 ശതമാനം മാത്രമേ ലഭിക്കാനിടയുള്ളൂവെന്ന്‌ കുസാറ്റ്‌ കാലവസ്ഥാ പഠന വിഭാഗമായ റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞൻ ഡോ. എം.ജി. മനോജ്‌ പറഞ്ഞു.

ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പഠനങ്ങളുടെ വെളിച്ചത്തിലാണ്‌ ഈ നിഗമനം. ആഗസ്‌തിലെ മഴയിൽ 90 ശതമാനം കുറവുണ്ടായി. ഇതു കണക്കിലെടുക്കുമ്പോൾ സെപ്‌തംബറിൽ പ്രതീക്ഷിക്കുന്ന 90 ശതമാനം മഴ ലഭിച്ചാലും ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30 വരെയുള്ള മൺസൂൺ മഴയിലെ കുറവ്‌ നികത്താനാകില്ല. – അദ്ദേഹം പറഞ്ഞു.

പസിഫിക്‌ സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ്‌ ഇത്തവണ മഴ കുറയാൻ കാരണം. പസിഫിക്‌ സമുദ്ര ഉപരിതലത്തിലെ ചൂട്‌ കൂടുന്നതിനെ തുടർന്നുള്ള കാലാവസ്ഥാ പ്രതിഭാസമാണ്‌ എൽനിനോ. പസിഫിക്കിന്‌ മുകളിൽനിന്നുള്ള ചൂടുകാറ്റ്‌ അവിടെ ന്യൂനമർദമുണ്ടാക്കും. അതിനടുത്തുള്ള പ്രദേശത്ത്‌ ഉയർന്ന മർദം സൃഷ്‌ടിക്കും. ഇങ്ങനെ തരംഗംപോലെ ന്യൂനമർദവും ഉയർന്ന മർദവും മാറി രൂപപ്പെടുന്നത്‌ പതിവു കാലാവസ്ഥയെ തകിടം മറിക്കും. എൽനിനോ, ഇന്ത്യൻ മഹാസമുദ്ര ഉപരിതലത്തിലെ മൺസൂൺ കാറ്റിന്റെ ശക്തി കുറച്ചു. അതാണ്‌ മഴ കുറയുന്നത്‌.പ്രതീക്ഷ സെപ്‌തംബറിലെ മഴ
അഞ്ച് വർഷംമുമ്പ്‌ പ്രളയത്തിന്‌ സാക്ഷ്യംവഹിച്ച ജില്ലയിലിപ്പോൾ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. സെപ്‌തംബറിലെ മഴയിലാണ്‌ പ്രതീക്ഷ. മഴ കിട്ടിയില്ലെങ്കിൽ കടുത്ത വരൾച്ചയാകും. പ്രളയനാളുകളിൽ രക്ഷ അഭ്യർഥിച്ച്‌ സന്ദേശമെത്തിയ കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലേക്ക്‌, ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽനിന്ന്‌ കുടിവെള്ളത്തിനായി അഭ്യർഥന എത്തിത്തുടങ്ങി. കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്‌. ടാങ്കറിൽ കുടിവെള്ളം എത്തിക്കണമെന്നാണ്‌ അഭ്യർഥിക്കുന്നതെന്ന്‌ ദുരന്തനിവാരണവിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്‌തംബറിൽ മഴ കിട്ടിയില്ലെങ്കിൽ കടുത്ത വരൾച്ചയുണ്ടാകുമെന്നതിനാൽ ഇപ്പോൾത്തന്നെ ജലസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന്‌ ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ്‌ നൽകുന്നു.

2018ലെ പ്രളയത്തിന്റെകൂടി പശ്‌ചാത്തലത്തിൽ സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിപുലമാക്കിയ ദുരന്തനിവാരണ വിഭാഗമാണ്‌ ജില്ലാ കലക്ടറേറ്റിൽ പ്രവർത്തിക്കുന്നത്‌. കലക്ടർ ചെയർമാനായി ദുരന്തനിവാരണ അതോറിറ്റിയുമുണ്ട്‌.

Related posts

വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല

ചന്ദ്രയാൻ 3നു പിന്നാലെ ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

Aswathi Kottiyoor

പേരാവൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox