21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി
Kerala

ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബർ 1 മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കും. സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

സ്വകാര്യ ഡിസ്‌റ്റിലറികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു: 5 ലക്ഷം കെയ്‌സ്‌ ഉടനെത്തും

Aswathi Kottiyoor

പ്രീ സ്കൂളുകളും മികവുയർത്തും

Aswathi Kottiyoor

കേ​ര​ളം സൂ​ക്ഷി​ക്ക​ണം..! കൂ​ടു​ത​ല്‍ ന്യു​ന മ​ർ​ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റും വ​ന്നേ​ക്കും

Aswathi Kottiyoor
WordPress Image Lightbox