പെട്രോൾ സ്റ്റേഷന് സമീപമുള്ള കാർ റിപ്പയർ സെന്‍ററിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അനുശോചിച്ചു. ഡാഗെസ്താനിലെ കുംടോർകലിൻസ്കി ജില്ലയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായി റീജിയണൽ ഹെഡ് സെർജി മെലിക്കോവ് അറിയിച്ചു. 260ഓളം സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വിമാനമാർഗം മോസ്കോയിലേക്ക് മാറ്റിയതായി എമർജൻസി മന്ത്രാലയം അറിയിച്ചു.രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടതായി ഡോക്ടർമാരെ ഉദ്ധരിച്ച് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.600 ചതുരശ്ര മീറ്റർ (6,460 ചതുരശ്ര അടി) വിസ്തൃതിയിൽ തീ പടർന്നിട്ടുണ്ടെന്നും കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു