കൊട്ടിയൂര്‍: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇരത്തോട്, ചുങ്കക്കുന്ന്, നീണ്ടുനോക്കി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍, മനോജ് ജേക്കബ്, ആനന്ദ്. ടി എ, ഷാഹിന എന്നിവര്‍ പങ്കെടുത്തു. പരിശോധന തുടരുമെന്നും നിയമനടപടികള്‍ ഉണ്ടാകുമെന്നും അറിയിച്ചു.