25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോറിക്കടിയിൽ ഉറങ്ങി, ഡ്രൈവർ മുന്നോട്ടെടുത്തു; കണ്ണൂരിൽ യുവാവിനു ദാരുണാന്ത്യം
Uncategorized

ലോറിക്കടിയിൽ ഉറങ്ങി, ഡ്രൈവർ മുന്നോട്ടെടുത്തു; കണ്ണൂരിൽ യുവാവിനു ദാരുണാന്ത്യം

തളിപ്പറമ്പ് (കണ്ണൂർ) • ധർമശാലയിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ തൃശൂർ സ്വദേശി ലോറികയറി മരിച്ചു. തൃശൂർ ചേർപ്പ് മുത്തുള്ളിയാൽ വെളുത്തേടത്തു വീട്ടിൽ രാജൻ – രാജി ദമ്പതികളുടെ മകൻ സജേഷ് (36) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ദൂരദർശൻ കേന്ദ്രത്തിനു സമീപത്താണ് അപകടം.ആന്തൂർ വ്യവസായ മേഖലയിൽ

പ്ലൈവുഡ് കയറ്റാൻ തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി പകൽ റോഡരികിൽ നിർത്തിയിട്ടതാണ്. സജീഷ് അടിയിൽ കിടക്കുന്നത് അറിയാതെ ഡവർ ലോറിയെടുത്തപ്പോൾ കാലുകളിലൂടെ കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി ജോർജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റീൽ ഫാബ്രിക്കേഷൻ പണിക്കാരനായ സജേഷ് 5 വർഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണ്. സംസ്കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ. സഹോദരൻ: അജീഷ്.

Related posts

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നു തന്നെ,9 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

‘കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര വ്യത്യസ്തമായ അനുഭവം’; സ്വന്തം കൈപ്പടയില്‍ ആശംസകള്‍ കുറിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox