“നമ്മുടെ റോൾ മോഡലുകളാണ് അനസിക്ക, റിനോവേട്ടൻ, വിനീതേട്ടൻ, റാഫിച്ചാ, പ്രദീപേട്ടൻ.. പേര് പറയാനാണെങ്കിൽ കുറെ ആളുകളുണ്ട്. അവരെയൊക്കെ കണ്ടിട്ടാണ് നമ്മൾ കളിച്ചതും പഠിച്ചതും. ഇത്രയും ഹൈ ലെവലിൽ കളിച്ച ഇന്ത്യൻ പ്ലേയേഴ്സ് തന്നെ ജോലിക്ക് അഭ്യർത്ഥിക്കുന്നത് അല്ലെങ്കിൽ ചോദിക്കുന്നത് കാണുമ്പോൾ തന്നെ എന്തോ ഒരു… ബാഡ് സിറ്റുവേഷൻ ആണത്.
എന്തുകൊണ്ട് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നുവെന്ന് ചോദിച്ചാൽ കാരണങ്ങൾ എല്ലാവർക്കും അറിയാം. ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടാകാനേ പാടില്ല. ഇന്ത്യയിൽ കളിക്കുക എന്നത് ഏതൊരു പ്ലയറിന്റെയും ഡ്രീമാണ്. ഈ പ്രൊഫഷണൽ ക്ലബുകളിൽ കളിക്കാതെ ഒരിക്കലും ഇന്ത്യക്ക് വേണ്ടി കളിക്കാനാകില്ല. അത്രയും സാക്രിഫൈസ് ചെയ്തിട്ടാണ് ഓരോരുത്തരും കളിക്കുന്നത് സഹൽ പറഞ്ഞു.