26.7 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഓണം: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്
Kerala

ഓണം: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കി. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ അഞ്ച് വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നു. ബാർ ഹോട്ടലകൾ/ബിയർ ആൻഡ് വൈൻ പാർലറുകൾ/ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയെ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ ക്രമീകരിക്കുകയും അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്/വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കുകയും ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജമദ്യ ഉല്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ/അരിഷ്ടം നിർമ്മാണം, വിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ കടത്തും വില്പനയും സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉദ്യോഗസ്ഥന്മാരേയും അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും. ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 155358, 18004251727) : 0471 – 2473149.

Related posts

ദേശീയ ജലപാത നിർമാണം അതിവേഗത്തിൽ; 168 കിലോമീറ്റർ ഗതാഗതയോഗ്യം

Aswathi Kottiyoor

കുട്ടികളുടെ ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ തയ്യാറാക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox