20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Uncategorized

സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. വര്‍ക്കല എഎസ്പി വി.ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചു. 27 പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്.

സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച മുഖ്യമന്ത്രി രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓര്‍മിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്’- എന്നും സ്വാതന്ത്ര്യദിന ആശംസയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Related posts

മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കൻ്റെ കഴുത്തറുത്തു

Aswathi Kottiyoor

കമ്പിളിക്കണ്ടത്ത് ആക്ടീവ സ്കൂട്ടറിൽ 16 ലിറ്റർ വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിലായി

Aswathi Kottiyoor

ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു; പ്രചാരണം തെറ്റ്, അസ്ഥി മനുഷ്യൻ്റേതല്ലെന്ന് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox