22.6 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • മനുഷ്യ കുഞ്ഞുങ്ങളുടെ കരച്ചിലിന് കാതോർക്കുന്ന മുതലകൾ; ഇരയ്ക്കായുള്ള കാത്തിരിപ്പ്
Uncategorized

മനുഷ്യ കുഞ്ഞുങ്ങളുടെ കരച്ചിലിന് കാതോർക്കുന്ന മുതലകൾ; ഇരയ്ക്കായുള്ള കാത്തിരിപ്പ്

ഏത് സാഹചര്യത്തിലായാലും കുഞ്ഞുങ്ങളുടെ കരച്ചിൽ ആരുടെയും ശ്രദ്ധയെ ആകർഷിക്കും. അതിൽ മനുഷ്യർ മാത്രമല്ല ചിലപ്പോൾ മുതലകളും ഉൾപ്പെട്ടെന്നു വരാം. അതിശയോക്തിയായി തോന്നുമെങ്കിലും ഇക്കാര്യം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ നൈൽ മുതലകൾ അതിന് കാതോർക്കുമെന്നും ഇര അടുത്തെത്തി എന്ന് മനസ്സിലാക്കുമെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു.സെന്റ്-എറ്റിയെൻ

സർവകലാശാലയിലെയും ഗവേഷകർ

സർവകലാശാലയിലെയും ലിയോൺ സംയുക്തമായാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആക്രമണകാരികളായ നൈൽ മുതലകൾ വസിക്കുന്ന പ്രദേശങ്ങളിൽ കരയുന്ന കുഞ്ഞുമായി എത്തിയാൽ അവ ആക്രമിക്കാനുള്ള കണ്ടെത്തൽ. മൊറോക്കോയിലെ കോക്കോപാർക്കിലെ മുതലകളിലായിരുന്നു പഠനം. ഇവിടത്തെ ഭൂരിഭാഗം മുതലകളും കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോട് പ്രതികരിച്ചിരുന്നു.വ്യത്യസ്ത രീതിയിലുള്ള കരച്ചിലുകളാണ് മുതലകളെ കേൾപ്പിച്ചത്. കൂടുതൽ വിഷാദ ഭാവത്തിലുള്ള കരച്ചിലുകൾ മുതലകളിൽ കൂടുതൽ വേഗത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കി. എന്നാൽ മനുഷ്യക്കുഞ്ഞുങ്ങളുടെ മാത്രമല്ല ബോണോബോസുകളുടെയും ചിമ്പാൻസികളുടെയും കുഞ്ഞുങ്ങളുടെ ശബ്ദം കേൾപ്പിച്ചപ്പോഴും മുതലകൾ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇര അടുത്തെത്തി എന്ന തിരിച്ചറിവിലാണ് മുതലകൾ പ്രതികരിക്കുന്നത് എന്നാണ് കണ്ടെത്തലെങ്കിലും അത് മാത്രമല്ല കാരണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പെൺമുതലകളിൽ ഈ കരച്ചിലുകൾ കേൾക്കുമ്പോൾ മാതൃത്വഭാവം ഉണരുന്നുണ്ടാവാം എന്നായിരുന്നു ഇവരുടെ നിഗമനം.

Related posts

ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച

Aswathi Kottiyoor

ആറളം:ആനപ്രതിരോധ മതിലിന്റെ പ്രവർത്തി ഉദ്ഘാടനം,

Aswathi Kottiyoor
WordPress Image Lightbox