25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • തക്ഷശില ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്തു
Iritty

തക്ഷശില ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: സാമൂഹിക വികസനത്തിനുള്ള ജനകീയ യജ്ഞം പദ്ധതിയിൽ ഡോ. വി ശിവദാസൻ എംപിയുടെ
നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജില്ല മിഷൻ ഭാഗമായി പായം പഞ്ചായത്തിൽ
പുതുതായി ഒരു ഗ്രന്ഥാലയം കൂടി തുറന്നു. മട്ടിണി വാർഡിലെ നരിമട സംസ്കാരിക
നിലയത്തിൽ ആരംഭിച്ച തക്ഷശില വായനശാല ആൻഡ്‌ ഗ്രന്ഥാലയം പഞ്ചായത്ത് വൈസ്
പ്രസിഡന്റ് എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി
ചെയർമാൻ പി എൻ ജെസ്സി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻ വി പ്രമീള
മുഖ്യാഥിതിയായി. സാജു ജോസഫ്, ജോസഫീന ആന്റണി, സാലി. ജെയിംസ്, പ്രേമൻ, പി
ടി ആന്റണി എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം ഭാരവാഹികൾ: വി എ
അജീഷ്‌(പ്രസിഡന്റ്‌), പിറ്റർ തലച്ചിറ(സെക്രട്ടറി), പ്രേമൻ(ട്രഷറർ).

Related posts

ദേശീയ വോട്ടേഴ്സ് ദിനാചരണം നടത്തി

Aswathi Kottiyoor

ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………

Aswathi Kottiyoor

ഇരുപത്തൊന്നാംമൈലിലെ അപകടം;ഗുരുതരാമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox