23.2 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല
Uncategorized

‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല. പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാര് ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്നും രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൻ എസ് എസിൻറെ സമദൂരത്തിൽ യു ഡി എഫിന് ഒരു പരാതിയുമില്ലെന്നും എല്ലാ കാലത്തും എൻ എൻ എസ് സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

Related posts

ആശ്വാസ തീരത്ത് ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി; 198 പേരിൽ 18 മലയാളികൾ

Aswathi Kottiyoor

സാങ്കേതിക തകരാർ; റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചു

Aswathi Kottiyoor

കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിഡബ്ല്യുസി അംഗമായ അഭിഭാഷകക്കെതിരെ കേസ്, സിപിഎം നേതാവായ ഭർത്താവ് ഒന്നാം പ്രതി

Aswathi Kottiyoor
WordPress Image Lightbox