23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി
Uncategorized

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ(കെ.എസ്.എഫ്.ഡി.സി) ഡയറക്ടർ ബോർഡിൽനിന്ന് നടി പാർവതി തിരുവോത്തിനെ പുറത്താക്കി ഉത്തരവിറങ്ങി. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ഡി.സി മാനേജിങ്ങ് ഡയരക്ടർക്കു കത്ത് നൽകിയിരുന്നു.

രണ്ടാഴ്ച മുൻപാണ് പാർവതി കെ.എസ്.എഫ്.ഡി.സിക്ക് ഇ-മെയിൽ അയച്ചത്. കോർപറേഷൻ ഭരണസമിതി അംഗമായി തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു അവർ.

ബോർഡ് പുനഃസംഘടനയുടെ ഭാഗമായി അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാല പാർവതി എന്നിവരെയും കഴിഞ്ഞ മാസം നീക്കിയിരുന്നു. പകരം ക്യാമറാമാൻ പി. സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Related posts

വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

Aswathi Kottiyoor

രേണുക സ്വാമി, ദർശന്‍റെ ആരാധകൻ; കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുടെ പോസ്റ്റിലിട്ട കമന്‍റ്

Aswathi Kottiyoor

പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox