26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഡ്രൈവിങ്​ ടെസ്റ്റ്​ ഓട്ടോമാറ്റിക്കിലെങ്കിൽ ഓട്ടോമാറ്റിക്​ വാഹനങ്ങളേ ഓടിക്കാനാവൂ
Kerala

ഡ്രൈവിങ്​ ടെസ്റ്റ്​ ഓട്ടോമാറ്റിക്കിലെങ്കിൽ ഓട്ടോമാറ്റിക്​ വാഹനങ്ങളേ ഓടിക്കാനാവൂ

ഓ​ട്ടോ​മാ​റ്റി​ക്​ കാ​റി​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തി​യാ​ൽ ഇ​നി ഓ​ട്ടോ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളേ ഓ​ടി​ക്കാ​നാ​കൂ. മു​മ്പ്​​ ഡ്രൈ​വി​ങ്​ ടെ​സ്റ്റി​ന്​ ഓ​​ട്ടോ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മു​ത​ൽ​ ഇ​ള​വ്​ ന​ൽ​കി മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ടെ​സ്റ്റ്​ പാ​സാ​യാ​ൽ ഗി​യ​ർ എ​ന്നോ ഓ​ട്ടോ​മാ​റ്റി​ക്​ എ​​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പൊ​തു​വാ​യ ലൈ​റ്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ (എ​ൽ.​എം.​വി) ലൈ​സ​ൻ​സാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഈ ​ഇ​ള​വ്​ ഒ​ഴി​വാ​ക്കി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം.

ഇ​രു​ച​ക്ര​വാ​ഹ​ന മാ​തൃ​ക​യി​ല്‍ കാ​റു​ക​ള്‍ക്കും ഓ​ട്ടോ​മാ​റ്റി​ക്, ഗി​യ​ര്‍ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം ലൈ​സ​ന്‍സു​ക​ളാ​ണു​ണ്ടാ​വു​ക. ടെ​സ്റ്റും വെ​വ്വേ​റെ​യാ​യി​രി​ക്കും. ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​നം ഓ​ടി​ക്കേ​ണ്ട​വ​ര്‍ക്ക് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളി​ലോ ഓ​ട്ടോ​മാ​റ്റി​ക് കാ​റു​ക​ളി​ലോ ഡ്രൈ​വി​ങ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാം. ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന ലൈ​സ​ന്‍സു​ള്ള​വ​ര്‍ക്ക് ഗി​യ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​നാ​വി​ല്ല. ഇ​നി ഇ​വ ഓ​ടി​ക്ക​ണ​മെ​ങ്കി​ൽ ഗി​യ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വീ​ണ്ടും ടെ​സ്റ്റ് പാ​സാ​കേ​ണ്ടി​വ​രും. ഗി​യ​ര്‍വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ ലൈ​സ​ന്‍സ് നേ​ടു​ന്ന​വ​ര്‍ക്ക് അ​തേ​വി​ഭാ​ഗ​ത്തി​ലെ ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കാം.

ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് സം​വി​ധാ​നം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മാ​യ സാ​ര​ഥി​യി​ലേ​ക്ക്​ മാ​റി​യ​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ലൈ​സ​ന്‍സ് വി​ഭാ​ഗ​ങ്ങ​ളെ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഏ​കീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ ഓ​ട്ടോ, മീ​ഡി​യം, ഹെ​വി, ഗു​ഡ്സ് വി​ഭാ​ഗം ലൈ​സ​ന്‍സു​ക​ള്‍ ഇ​ല്ലാ​താ​യി. പ​ക​രം ഏ​ര്‍പ്പെ​ടു​ത്തി​യ എ​ല്‍.​എം.​വി ലൈ​സ​ന്‍സി​ല്‍ ഓ​ട്ടോ മു​ത​ല്‍ മി​നി വാ​നു​ക​ള്‍വ​രെ ഓ​ടി​ക്കാ​നാ​കും. ഫ​ല​ത്തി​ൽ ഒാ​ട്ടോ​മാ​റ്റി​ക്​ വാ​ഹ​ന​ങ്ങ​ളി​ൽ ടെ​സ്റ്റ്​ പാ​സാ​യ​വ​ർ​ക്ക്​ ഗി​യ​റു​ള്ള മി​നി വാ​ഹ​ന​ങ്ങ​ൾ വ​രെ ഓ​ടി​ക്കാ​ൻ അ​നു​മ​തി കൈ​വ​ന്നു. ഈ ​പോ​രാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​ത്.

വി​ദേ​ശ​ത്തു​നി​ന്ന്​ ഓ​ട്ടോ​മാ​റ്റി​ക് ലൈ​സ​ന്‍സു​മാ​യി വ​രു​ന്ന​വ​ര്‍ക്ക് പ​ക​രം തു​ല്യ​ത​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക്​ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ന​ല്‍കാ​ന്‍ പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ ക​ഴി​യും.

Related posts

കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കുറച്ചു

Aswathi Kottiyoor

ഹജ്ജ് കര്‍മ്മം; ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും*

Aswathi Kottiyoor

സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും സ്വത്ത് കണ്ടുകെട്ടി

Aswathi Kottiyoor
WordPress Image Lightbox