24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വാരണാസിയിലെ ഗാന്ധിയൻ കേന്ദ്രം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍
Uncategorized

വാരണാസിയിലെ ഗാന്ധിയൻ കേന്ദ്രം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍

ലക്നൗ:വാരണാസിയിലെ രാജ്ഘട്ടിലുള്ള ഗാന്ധിയൻ കേന്ദ്രമായ സര്‍വ സേവാ സംഘ് മന്ദിരം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍.ഇന്നലെ രാവിലെ ഏഴോടെ ആറു ബുള്‍ഡോസറുകളുമായെത്തിയാണ് ജില്ലാ ഭരണകൂടം മന്ദിരം ഇടിച്ചുനിരപ്പാക്കിയത്.സ്ഥാപനത്തിലെ ഗാന്ധിയൻ ഗ്രന്ഥങ്ങളടക്കമുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞശേഷമായിരുന്നു പൊളിച്ചുനീക്കല്‍.പ്രതിഷേധിക്കാനെത്തിയ മലയാളിവൈദികനടക്കം പത്തു ഗാന്ധിയന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഐഎംഎസ് സന്യാസസമൂഹാംഗവും മലയാളിയുമായ ഫാ. ആനന്ദ് മാത്യുവാണ് അറസ്റ്റിലായ വൈദികൻ.

വാരണാസി വിശ്വജ്യോതി കമ്മ്യൂണിക്കേഷൻ സെന്‍റര്‍ ഡയറക്‌ടറായ ഫാ. ആനന്ദ് മേഖലയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകൻകൂടിയാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി ആചാര്യ വിനോബ ഭാവെ 1948ല്‍ സ്ഥാപിച്ച , രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് അഖില ഭാരതീയ സര്‍വ സേവാ സംഘം.

Related posts

ഇന്ന് പകൽപോലും കൂരാകൂരിരുട്ടാകും, പ്രകൃതിയുടെ അപൂർവ പ്രതിഭാസം, ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം -എങ്ങനെ കാണാം

Aswathi Kottiyoor

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്*

Aswathi Kottiyoor

ഫണ്ട് ലഭിച്ചില്ല ; താളം തെറ്റി മഴക്കാല ശുചീകരണം

Aswathi Kottiyoor
WordPress Image Lightbox