ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തെളിവ് ശേഖരണം പൂർത്തിയായി. ഡൽഹിയിലും ബീഹാറിലുമുള്ള അന്വേഷണക സംഘം പ്രതി അസ്‌ഫാക് ആലത്തെ കുറിച്ചുള്ള കുറിച്ചുള്ള പരമാവധി വിവരങ്ങളെടുത്തു. ഡൽഹിയിൽ നിന്നും അസ്‌ഫാകിന്റെ നേരത്തെയുള്ള പോക്‌സോ കേസിന്റെ രേഖകളുൾപ്പെടെ ലഭിച്ചു.
ബീഹാറിൽ നിന്നും പ്രതിയുടെ കുടുംബവിവരങ്ങൾ, ക്രമിനൽ പശ്ചാത്തലം അടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. ഇരുസംഘവും കേരളത്തിൽ ഉടൻ തിരിച്ചെത്തും.ചില ഫോറൻസിക് പരിശോധന ഫലങ്ങൾ കൂടിയാണ് ഇനി കിട്ടാനുള്ളത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ തീരുമാനിച്ച് ഉടൻ ഉത്തരവുണ്ടാകും. തുടർന്ന് കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കും. അസ്‌ഫാകിന് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷക സംഘത്തിന്റെ ലക്ഷ്യം. പ്രതി റിമാൻഡിലാണ്.