24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണക്കാലത്ത്‌ കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി
Kerala

ഓണക്കാലത്ത്‌ കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി

ഓണക്കാലത്ത്‌ കെഎസ്‌ആർടിസി 55 അന്തർസംസ്ഥാന സർവീസുകൾ നടത്തും. 30 സർവീസുകളാണ്‌ നിശ്ചയിച്ചിരുന്നെങ്കിലും തിരക്ക്‌ കൂടിയതോടെയാണ്‌ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്‌. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ്‌ 22 മുതൽ സെപ്‌തംബർ അഞ്ചുവരെ പ്രത്യേക സർവീസുകൾ. കൂടാതെ 23 മുതല്‍ 28 വരെയും അധിക സര്‍വീസുകളുണ്ട്.

കോഴിക്കോട്‌ ഡിപ്പോയിൽനിന്ന്‌ 12 ഉം തൃശൂർ ഡിപ്പോയിൽനിന്ന്‌ ആറും എറണാകുളം ഡിപ്പോയിൽനിന്ന്‌ 14 ഉം കോട്ടയത്തുനിന്ന്‌ ആറും കണ്ണൂരിൽനിന്ന്‌ നാലും തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ എട്ടും സർവീസുകളാണ്‌ അധികമായി നടത്തുന്നത്‌. സ്വകാര്യ സർവീസുകളെ അപേക്ഷിച്ച്‌ വൻ കുറവാണ്‌ ടിക്കറ്റ്‌ നിരക്കിലുള്ളത്‌. സ്‌പെഷ്യൽ സർവീസുകൾക്ക്‌ ഫ്‌ളക്‌സി നിരക്ക്‌ ബാധകമാക്കിയിട്ടുണ്ട്‌. ബംഗളൂരുവിൽ അധികമായി മൂന്ന്‌ ഡീലക്‌സ്‌ ബസുകൾ അടിയന്തരഘട്ടത്തിലുള്ള സർവീസിനായി മാറ്റിനിർത്തിയിട്ടുണ്ട്‌. കൂടുതൽ യാത്രക്കാർ എത്തിയാൽ ഇവ പ്രയോജനപ്പെടുത്തും.

23 മുതൽ 28 വരെ അധികമായി നടത്തുന്ന സർവീസുകൾ

രാത്രി 9.15ന്‌ ബംഗളൂരു–-കോഴിക്കോട്‌ (കുട്ട, മാനന്തവാടി വഴി), രാത്രി 9.45ന്‌ ബംഗളൂരു-കോഴിക്കോട്‌ (കുട്ട, മാനന്തവാടി വഴി), രാത്രി 9.15ന്‌ ബംഗളൂരു- തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി), വൈകിട്ട്‌ 6.30ന്‌ ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി), രാത്രി 8.30ന്‌ ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി), രാത്രി 7.10ന്‌ ബംഗളൂരു–- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട്‌ വഴി), രാത്രി 10.45ന്‌ ബംഗളൂരു-കണ്ണൂർ ( ഇരിട്ടി വഴി), രാത്രി 7.30ന്‌ ബംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി).

Related posts

സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തി: മു​​ഖ്യ​​മ​​ന്ത്രി

Aswathi Kottiyoor

ഒാണക്കാലം: കൊള്ളലാഭമെടുത്ത് അന്തസ്സംസ്ഥാന സ്വകാര്യ ബസുകൾ

Aswathi Kottiyoor

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസി ന്ടെ ഫിറ്റ്നസ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox