24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സുപ്രീംകോടതി പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം പോർട്ടൽ
Kerala

സുപ്രീംകോടതി പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം പോർട്ടൽ

സുപ്രീംകോടതിയിലേക്ക്‌ പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങി. സന്ദർശകർക്കും കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും മറ്റും നീണ്ടവരിയിൽ കാത്തുനിന്ന്‌ പാസെടുത്താൽ മാത്രമേ നേരത്തേ കോടതിപരിസരത്തേക്ക്‌ കടക്കാൻ സാധിക്കുമായിരുന്നുള്ളൂ.

എന്നാൽ, സുസ്വാഗതം പോർട്ടൽ പ്രവർത്തനം തുടങ്ങിയതോടെ അതുവഴി സന്ദർശകർക്ക്‌ ഇലക്‌ട്രോണിക്‌ പാസിന്‌ അപേക്ഷ നൽകാനാകും. പോർട്ടൽ പ്രവർത്തനം തുടങ്ങിയതായി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു. ജൂലൈ 25 മുതൽ പോർട്ടൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

Related posts

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി​ക​ൾ “പു​റ​പ്പെ​ട്ടി​ല്ല’

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം

Aswathi Kottiyoor

ലൈ​ഫ് അ​പേ​ക്ഷ​ക​ളി​ൽ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox