23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു
Uncategorized

വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം:വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു.പേരൂര്‍ക്കട സ്വദേശി ജോസിനെയാണ് തലസ്ഥാന മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടത്.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.

സെക്രട്ടറിയേറ്റിന് സമീപമുള്ള സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തി എന്നതായിരുന്നു കേസ്.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പ്രതിയെ വിട്ടയച്ചത്.

കേസന്വേഷണത്തില്‍ വീഴ്ച വരുത്തി നേരാംവണ്ണം അന്വേഷിക്കാതെയും തെളിവുകള്‍ ശേഖരിക്കാതെയും കുറ്റപത്രം സമര്‍പ്പിച്ചതിന് വിധിന്യായത്തില്‍ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Related posts

മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്

Aswathi Kottiyoor

വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം

Aswathi Kottiyoor

പാലം പൊളിച്ചു; കൊട്ടിയൂരിൽ നാട്ടുകാർ താൽക്കാലിക നടപ്പാലം പണിയുന്നു

Aswathi Kottiyoor
WordPress Image Lightbox