ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ.ഡ.ിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്നും സമരക്കാർ ആരോപിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.വർഗീസ് ആനിതോട്ടം അധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ എൻ .ഐ സുകുമാരൻ,കെ.വി സക്കീർഹുസൈൻ,ജൈസൺ ജീരകശേരി,പി. എ മാത്യു,കെ .ജെ സജീവൻ,ബാബു കാരക്കാട്ട്,ആന്റണി മേച്ചേരികുന്നേൽ,എം .പി തോമസ്,ദിലീപ് മോഹൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല,ബിജോയി പ്ലാത്തോട്ടം,ഷൈനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
previous post