സി-ഡിറ്റ് എസ്എസ്എല്‍സി, പ്ലസ്ടൂ കഴിഞ്ഞവര്‍ക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പരിശീലനം നല്കുന്നു. കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എന്‍ട്രി, ഡിടിപി, മള്‍ട്ടിമീഡിയ, കാഡ്, ഹാര്‍ഡ് വെയര്‍/ നെറ്റ് വര്‍ക്കിങ്, ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് തുടങ്ങി വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ-പിജി ഡിപ്ലോമാ കോഴ്സുകളിലാണ് സിഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത്. എസ് സി/എസ് ടി /മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസിളവ് ലഭിക്കും. ഫോണ്‍: 0471-2321360, 2322100, 9895889892. വെബ്സൈറ്റ്: www.tet.cdit.org. അവസാന തീയതി: ആഗസ്റ്റ് 26.