23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മോഷണം; അമ്മയും മകനും അറസ്റ്റിൽ –
Kerala Uncategorized

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

പേരൂര്‍ക്കട: വീട്ടിൽ നിന്നും ‍സ്വര്ണാഭരണങ്ങൾ കവർന്ന കേസിൽ അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിലായി.കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജയ (47), മകൻ ക്രിസ്റ്റി എന്നുവിളിക്കുന്ന വര്‍ഗീസ് (21) എന്നിവരാണ് അറസ്റ്റിലായത്.വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ കണ്ണാന്തുറ ജി.വി. രാജ തെരുവില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലായിരുന്നു മോഷണം.അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍, 2000 രൂപ എന്നിവയാണ് ഇരുവരും കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരിക്കകം വിനായക നഗറില്‍ നിന്നാണ് വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തത്. ജയയെ പുതിയതുറയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി

Aswathi Kottiyoor

എച്ച് ടെസ്റ്റില്‍ പരാജയപ്പെട്ട് എംവിഡി ഇന്‍സ്‌പെക്ടറുടെ മകള്‍; മുട്ടത്തറയില്‍ പ്രതിഷേധം, നാടകീയ രംഗം

Aswathi Kottiyoor

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം; സുപ്രീംകോടതിയുടെ താക്കീത്, പിന്നാലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം

Aswathi Kottiyoor
WordPress Image Lightbox