23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ
Kerala

ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട്‌ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സപ്ലൈകോ നടപടി. ചെറുപയർ, ഉഴുന്ന്‌, തുവര പരിപ്പ്‌, വെളിച്ചെണ്ണ, മല്ലി എന്നിവ എല്ലാ ഔട്ട്‌ലെറ്റുകളിലും എത്തിയതായി അധികൃതർ അറിയിച്ചു. ജയ അരിയും ലഭ്യമാക്കിയിട്ടുണ്ട്‌. പഞ്ചസാര ജില്ലാ ഡിപ്പോകളിൽ എത്തി. ഉടൻ വിതരണം ആരംഭിക്കും.

ഓണം പ്രമാണിച്ച് 6120 മെട്രിക് ടൺ പയറുവർഗങ്ങളും 600 മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടൺ പഞ്ചസാരയും 15,880 മെട്രിക് ടൺ അരിയും 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ്‌ സപ്ലൈകോ സംഭരിക്കുന്നത്‌. കടല, മുളക്‌, ജയ അരി ഒഴികെയുള്ള അരി ഇനങ്ങൾ എന്നിവയ്‌ക്കാണ്‌ ക്ഷാമം. ഇവയ്‌ക്കുള്ള പർച്ചേസ്‌ ഓർഡറുകൾ പൂർത്തിയായി. അടുത്ത ആഴ്‌ചയോടെ എല്ലാ ഉൽപ്പന്നങ്ങളും എത്തുമെന്നും അധികൃതർ അറിയിച്ചു.
സപ്ലൈകോ ഓണം ഫെയർ 18 മുതൽ 28 വരെയാണ്‌.

18ന് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ഉദ്ഘാടനം 19നും നിയോജകമണ്ഡലം, താലൂക്കുതല ഉദ്ഘാടനം 23നുമാണ്. സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾക്കുപുറമെ വിവിധ നിത്യോപയോഗസാധനങ്ങൾക്ക് കോംബോ ഓഫറടക്കം നൽകും. അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ടാകും.ഓണക്കാലത്ത് 250 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്

Related posts

ക്രിസ്മസ് കച്ചവടം: വ്യാപാര സ്ഥപനങ്ങളിൽ പരിശോധന; 136 ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor

ഹോണടിക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ പറയുന്നില്ല; ഈ സ്ഥലങ്ങളിലെങ്കിലും ഒഴിവാക്കിക്കൂടെ?.

Aswathi Kottiyoor

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

Aswathi Kottiyoor
WordPress Image Lightbox