21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമീഷൻ
Kerala

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമീഷൻ

എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേരള വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമീഷൻ സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പി സതീദേവി. വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, വി ആർ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവരും അദാലത്തിൽ പങ്കെടുത്തു.

നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവിൽ വന്നിട്ടില്ലെന്ന് കമീഷനു മുൻപാകെ ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നു. സ്വകാര്യ തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. സ്വകാര്യ സ്ഥാപനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്ത സ്ത്രീകളെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ടു എന്ന പരാതിയിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചു. കോവിഡ് കാലത്ത് സ്‌കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആനുകൂല്യം നൽകാതെ ചില അധ്യാപകരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. അവർക്ക് ഉൾപ്പെടെ ആനുകൂല്യം ലഭ്യമാക്കാൻ കമീഷന്റെ ഇടപെടലിലൂടെ സാധിച്ചു.

കമീഷന്റെ ഇടപെടലിനെ തുടർന്ന് സിനിമ മേഖലയിൽ പരാതി പരിഹാര സംവിധാനം ഉറപ്പാക്കി. ടിവി സീരിയൽ രംഗവുമായി ബന്ധപ്പെട്ട പരാതികളും കമീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇതിലും കമീഷൻ ഇടപെടുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കമീഷനു ലഭിക്കുന്നു. ഇത്തരം പരാതികളിൽ ഇരകളിൽ കൂടുതലും സ്ത്രീകളും പെൺകുട്ടികളും ആണെന്നും അതുകൊണ്ട് മാധ്യമ മേഖലയിൽ ശക്തമായ ബോധവൽക്കരണം നടത്തുമെന്നും കമീഷൻ പറഞ്ഞു. രണ്ടു ദിവസമായി നടന്ന സിറ്റിങ്ങിൽ 13 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ പൊലീസ് റിപ്പോർട്ടിനായി അയച്ചു. അഞ്ച് എണ്ണം കൗൺസലിംഗിനായി മാറ്റി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി.

Related posts

കോ​യ​മ്പ​ത്തൂ​രി​ലേ​ത് ചാ​വേ​റാ​ക്ര​മ​ണമെന്ന് സൂചന; ജ​മേ​ഷ മു​ബീ​ന്‍റെ വാ​ട്ട്​സാ​പ്പ് സ്റ്റാ​റ്റ​സ് ക​ണ്ടെ​ടു​ത്തു

Aswathi Kottiyoor

കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു: ലോകാരോഗ്യ സംഘടന

Aswathi Kottiyoor

കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത: ആഗസ്റ്റ് 30നകം ഭൂമി ഒഴിയേണ്ടി വരും

Aswathi Kottiyoor
WordPress Image Lightbox