രാജ്യത്തിന്റെ 76ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്യദിന പരേഡിൽ 30 പ്ലാറ്റൂണുകൾ അണിനിരക്കും. പോലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, വനം വകുപ്പ് എന്നിവയ്ക്ക് പുറമെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ്‌ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകൾക്കൊപ്പം കണ്ണൂർ ഡിഎസ്‌സിയുടേതുൾപ്പെടെ മൂന്ന് ബാൻഡ് സെറ്റുകളും ഉണ്ടാവും. ആഗസ്റ്റ് 10 മുതൽ 13 വരെ പരേഡിന്റെ പരിശീലനം നടക്കും. സ്വാതന്ത്ര്യദിനാഘോഷം പൂർണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്തും.
സ്വാതന്ത്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.