23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –
Iritty Kelakam

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

ഇടുക്കി: മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും കട്ടിലില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ 30 ാം തീയതിയാണ് 80 വയസുകാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകിട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു. ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലില്‍ ഇടിപ്പിക്കുകയും ചെയ്തു.

പിറ്റേദിവസം അമ്മ കട്ടിലില്‍ നിന്ന് നിലത്തുവീണെന്ന് മകന്‍ അയല്‍വാസികളെ അറിയിച്ചു. അവരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലെ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്കായി കോട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം തീയതി ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സജീവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സജീവ് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Related posts

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.

Aswathi Kottiyoor

വിൽപ്പനക്കിടെ ഒരു കിലോയോളം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox