23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ചന്ദ്രനോട്‌ കൂടുതൽ അടുത്ത്‌ ചാന്ദ്രയാൻ ; 23നു വൈകിട്ട്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌
Kerala

ചന്ദ്രനോട്‌ കൂടുതൽ അടുത്ത്‌ ചാന്ദ്രയാൻ ; 23നു വൈകിട്ട്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌

സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട്‌ കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം താഴ്‌ത്താനായതായി ഐഎസ്‌ആർഒ അറിയിച്ചു. പകൽ ഒന്നിനും രണ്ടിനുമിടയിൽ നടത്തിയ ജ്വലനംവഴി പേടകത്തിന്റെ സഞ്ചാരം 174നും 1437 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലായി. ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡിനെത്തുടർന്ന്‌ പേടകത്തിലെ ത്രസ്റ്ററുകൾ 17.91 മിനിറ്റ്‌ ജ്വലിച്ചു. 158 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തി.

അടുത്ത പഥംതാഴ്‌ത്തൽ 14നു പകൽ 11.30ന്‌ നടക്കും. 16നു നടത്തുന്ന ജ്വലനത്തോടെ ചാന്ദ്രയാൻ 100 കിലോമീറ്റർ അടുത്തെത്തും. 17ന്‌ ലാൻഡറും റോവറും അടങ്ങുന്ന പേടകത്തിൽ നിന്ന്‌ പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടും. 23നു വൈകിട്ട്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌ നടക്കും

Related posts

45 വ​യ​സി​ന് മേ​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ൻ ഉ​റ​പ്പാ​ക്കും : മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണും: വിലക്ക് മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox