24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവളം; ചെറുവള്ളിക്ക്​ പുറത്ത് 307 ഏക്കർകൂടി ഏറ്റെടുക്കേണ്ടിവരും
Kerala

ശബരിമല വിമാനത്താവളം; ചെറുവള്ളിക്ക്​ പുറത്ത് 307 ഏക്കർകൂടി ഏറ്റെടുക്കേണ്ടിവരും

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന് പു​റ​ത്ത് 307 ഏ​ക്ക​ർ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. 2268.13 ഏ​ക്ക​റാ​ണ് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലു​ള്ള​ത്. പ​ദ്ധ​തി​ക്ക് ഏ​ക​ദേ​ശം 2570 ഏ​ക്ക​ർ ഭൂ​മി വേ​ണം. 3500 മീ​റ്റ​ർ നീ​ള​മാ​ണ് റ​ൺ​വേ​ക്ക് വേ​ണ്ടി​വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്റ്റേ​റ്റി​ന് സ​മീ​പ​ത്തു​ള്ള 307 ഏ​ക്ക​ർ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന​ത്തെ വെ​സ്റ്റ് കോ​സ്റ്റ് ക​നാ​ൽ ജ​ല​പാ​ത ചേ​റ്റു​വ​വ​രെ​യു​ള്ള ഭാ​ഗം അ​ടു​ത്ത ഡി​സം​ബ​റോ​ടെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും.
സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത് തി​രു​ത്ത​ണം. കി​ഫ്ബി എ​ടു​ക്കു​ന്ന വാ​യ്പ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ് കേ​ന്ദ്ര ന​യം. അ​തേ​സ​മ​യം കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ കേ​ന്ദ്ര​ത്തി​ന്റെ ക​ട​മാ​യി ക​ണ​ക്കാ​ക്കു​ന്നു​മി​ല്ല. പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണി​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം 15,635.50 കോ​ടി​യു​ടെ 152 അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കി​ഫ്ബി മു​ഖേ​ന അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ന് പു​റ​മെ ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ പൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗി​ഫ്റ്റ് സി​റ്റി​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പി​നാ​യി 840 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​ര​വും ന​ൽ​കി. ഇ​തി​ൽ 50 കോ​ടി​ക്ക്​ മു​ക​ളി​ലു​ള്ള 68 വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്കാ​ണു​ള്ള​ത്. കി​ഫ്ബി​യി​ലൂ​ടെ 80,998.61 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

കോ​വി​ഡ് വ്യാ​പ​നം: കേ​ര​ള​ത്തി​ലെ സ്ഥി​തി രൂ​ക്ഷ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതി: മുങ്ങുന്നവർക്ക് ഫോട്ടോ പൂട്ട്

Aswathi Kottiyoor

*ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox