22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാളികേരം കൂടുതൽ സംഭരിക്കും : കൃഷിമന്ത്രി പി പ്രസാദ്
Kerala

നാളികേരം കൂടുതൽ സംഭരിക്കും : കൃഷിമന്ത്രി പി പ്രസാദ്

നാളികേര ഉൽപ്പാദനം കൂടുതലുള്ള മേഖലകളിൽ ആവശ്യാനുസരണം കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരുമായി കൂടിയാലോചിച്ച് പ്രാദേശിക സൗകര്യങ്ങൾ പരിശോധിച്ചായിരിക്കും കേന്ദ്രങ്ങൾ തീരുമാനിക്കുകയെന്നും കെ പി കുഞ്ഞമ്മദ്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും.

കർഷകരുടെ ആവശ്യാനുസരണം പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം നൽകാൻ കൃഷി ഡയറക്ടർക്ക് അനുവാദവും നൽകിയിട്ടുണ്ട്‌. പച്ചത്തേങ്ങ സംഭരിക്കുന്നത് 129 കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നു. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി കൊപ്ര സംഭരണവും ആരംഭിച്ചു. പച്ചത്തേങ്ങയ്ക്ക് സംസ്ഥാനം കിലോഗ്രാമിന് 4.70 രൂപ അധികം നൽകി 34 രൂപ നൽകുന്നു. വർഷത്തിൽ ആറുതവണയായിരുന്ന സംഭരണം കർഷകർ രേഖാമൂലം ആവശ്യപ്പെട്ടാൽ അഞ്ച് തവണയാക്കാനും നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

Related posts

സംസ്ഥാന വ്യാപകമായി പാഴ്സലുകളിൽ സ്റ്റിക്കർ പരിശോധന: *സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾക്ക് പിഴ

Aswathi Kottiyoor

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

Aswathi Kottiyoor

മണ്ണുമാന്തിയന്ത്രങ്ങളും ചെങ്കൽ ലോറികളും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox