24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഉറ്റവരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലം; ഒൻപതു വയസ്സുകാരി സെറ മരിയ യാത്രയായി
Uncategorized

ഉറ്റവരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലം; ഒൻപതു വയസ്സുകാരി സെറ മരിയ യാത്രയായി

രാമമംഗലം (എറണാകുളം) ∙ ഉറ്റവരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കി സെറ മരിയ ബിബിൻ (9) യാത്രയായി. കട്ടയ്ക്കകത്ത് ബിബിന്റെയും അനുവിന്റെയും ഏക മകളായ സെറ കഴിഞ്ഞ ബുധൻ വൈകിട്ടാണു യുകെയിൽ നിന്നു ജോലിക്കാരായ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ എത്തിയത്.

കടുത്ത തലവേദനയെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്കു മരിച്ചു. സംസ്കാരം ഇന്നു 4നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂതൃക്ക സെന്റ് ജയിംസ് മലങ്കര കത്തോലിക്ക പള്ളിയിൽ.

Related posts

ആണവ ഉപകരണം നഷ്ടമായി,

Aswathi Kottiyoor

അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല’; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Aswathi Kottiyoor

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, റോബോട്ടിക് സര്‍ജറി; 3 വർഷത്തെ നേട്ടം വിശദീകരിച്ച് വീണ ജോർജ്

Aswathi Kottiyoor
WordPress Image Lightbox