24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 24 ഇനം സർട്ടിഫിക്കറ്റുകൾക്ക് ഐടി വകുപ്പിന്റെ ഫീസ് ഉത്തരവ് ലംഘിച്ച്
Kerala

24 ഇനം സർട്ടിഫിക്കറ്റുകൾക്ക് ഐടി വകുപ്പിന്റെ ഫീസ് ഉത്തരവ് ലംഘിച്ച്

ഇ ഡിസ്ട്രിക് പോർട്ടൽ വഴി നൽകുന്ന 24 വിവിധ ഇനം സർട്ടിഫിക്കറ്റുകൾക്ക് രണ്ടു വർഷത്തോളമായി ഐടി വകുപ്പ് ഫീസ് ഈടാക്കുന്നത് സർക്കാരിന്റെ തന്നെ ഉത്തരവ് ലംഘിച്ച്. അക്ഷയ കേന്ദ്രങ്ങൾ വഴി ദിവസേന നൽകുന്ന ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകൾക്ക് ഓരോന്നിനും 7 രൂപ നിരക്കിലാണ് ഐടി വകുപ്പ് ഫീസ് ഈടാക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സർവീസ് ചാർജ് ഇതിനു പുറമേയാണ്.

ബിസിനസിനും വാണിജ്യ ആവശ്യത്തിനും മാത്രം ഫീസ് ഈടാക്കാമെന്നും മറ്റു ഫീസുകൾ ഒഴിവാക്കണമെന്നുമാണ് പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് 2021 ഒക്ടോബർ 7ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. റേഷൻ കാർഡ് ഉൾപ്പെടെ ഉള്ള വിവിധ തരം അപേക്ഷകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈടാക്കിയിരുന്ന ഫീസ് ഇങ്ങനെ നിർത്തലാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഫീസ് പിരിവ് തുടരുകയാണ്.

അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് അമിത ഫീസ് പിരിക്കുന്നതു കണ്ടെത്താൻ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ഈ ലംഘനം കണ്ണിൽപെട്ടില്ല.

ആധാർ സേവനങ്ങളും നിരക്കും

ആധാർ സംബന്ധമായ പല സേവനങ്ങൾക്കും ചില അക്ഷയ കേന്ദ്രങ്ങൾ അനുവദനീയമായതിലും  കൂടുതൽ ഫീസ് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. ഒരാൾ ആദ്യമായി ആധാർ എടുക്കുകയാണെങ്കിൽ (എൻറോൾമെന്റ്) ഫീസ് നൽകേണ്ടതില്ല. 5–7 വയസ്സിലും 15–17 വയസ്സിലും നിർബന്ധിതമായി ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും അതോടൊപ്പം മറ്റു വിവരങ്ങൾ പുതുക്കുകയാണെങ്കിൽ അതിനും ഫീസ് നൽകേണ്ടതില്ല.

ഈ സാഹചര്യങ്ങളിൽ ഒഴികെ ഒന്നോ അതിലധികമോ വിവരങ്ങൾ (പേര് തിരുത്തൽ, വിലാസം മാറ്റൽ തുടങ്ങിയവയുൾപ്പെടെ) പുതുക്കുന്നതിനും തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ‍്‍ലോഡ് ചെയ്യുന്നതിനും 50 രൂപയാണ് ഫീസ്. 7–14 വയസ്സിനിടയിലും 17 വയസ്സിനു ശേഷവുമാണ് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസ് നൽകണം.

Related posts

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് തുടക്കമായി

Aswathi Kottiyoor

മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്ബിങ്ങ്

Aswathi Kottiyoor

പ്ര​ള​യ​കാ​ല​ത്തെ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മ​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox