26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കുന്നതിൽ അഭിമാനം: മന്ത്രി വീണാ ജോർജ്
Kerala

ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കുന്നതിൽ അഭിമാനം: മന്ത്രി വീണാ ജോർജ്

കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവർത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സർക്കാർ മേഖലയേയും സ്വകാര്യ മേഖലയേയും കോർത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മേഖലയെപ്പറ്റി ജനങ്ങൾക്ക് അടുത്തറിയാനായുള്ള പുതിയ വെബ്‌സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ആയുഷ് വകുപ്പിന് കീഴിൽ ഒരു കേന്ദ്രീകൃത ഐഇസി വിങ്ങ് സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിൽ പ്രധാനമാണ് ആശാ പ്രവർത്തകർക്കായുള്ള പരിശീലന കൈപ്പുസ്തകം. സംസ്ഥാനത്ത് നിലവിൽ 520 ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ’ പ്രവർത്തിച്ചു വരുന്നു. നടപ്പുവർഷം പുതിയ 80 കേന്ദ്രങ്ങൾ കൂടി നവീകരിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾ വഴി, മാതൃ – ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാർദ്ധക്യം, എന്നിവയെ ലക്ഷ്യമാക്കി പ്രത്യേകമായ സേവനങ്ങൾ ആയുഷ് സമ്പ്രദായങ്ങൾ മുഖേന നൽകും. സ്ഥാപനങ്ങൾ വഴി സാമൂഹ്യതലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾക്കായി ഓരോ കേന്ദ്രത്തിലും നിലവിലുള്ള 5 ആശമാരെ നിയോഗിച്ചിട്ടുണ്ട്. അത്തരത്തിൽ നിയോഗിച്ച ആശമാർക്ക് ആയുഷ് ചികിത്സാ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നൽകുന്ന പരിശീലനത്തിനുള്ള മൊഡ്യൂളാണ് ”ആയുഷ് ആശ കൈപുസ്തകം”. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരു ആധികാരിക കൈപ്പുസ്തകം തയ്യാറാക്കുന്നത്.

സംസ്ഥാന ആയുഷിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി വെബ്‌സൈറ്റും ആയുഷ് മിഷൻ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ആയുഷ് ചികിത്സാ രീതികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും മറ്റുമുള്ള സമഗ്രവിവരങ്ങൾ ‘സ്വാസ്ഥ്യ’ മാസികയിലെ ലേഖനങ്ങളിലൂടെ അറിയാൻ സാധിക്കും. സംസ്ഥാനത്തിന്റെ ആയുഷ് വിജയ മാതൃകകളായ, ജനനി, സ്‌പോർട്‌സ് ആയുർവേദ, ആയുഷ് യോഗാ ക്ലബ്ബുകൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെ ലോകത്തിനുമുന്നിൽ പരിചയപെടുത്തുന്നതാണ് അവബോധ വീഡോയോകൾ. കർക്കടകത്തിലെ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് നൽകുവാനും നാഷണൽ ആയുഷ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ ഡോക്ടർമാരുടെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ‘അറിയാം കർക്കിടകത്തിലെ ആരോഗ്യം’ എന്ന പുസ്തകം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത് ബാബു, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം എൻ വിജയാംബിക, ഐഎസ്എം ഡയറക്ടർ ഡോ. കെ എസ് പ്രിയ, എൻഎച്ച്എം സോഷ്യൽ ഹെഡ് സീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. എ എസ് ഷീല, പ്രോഗ്രാം മാനേജർമാരായ ഡോ. പി ആർ സജി, ഡോ. ജയനാരായണൻ എന്നിവർ പങ്കൈടുത്തു.

Related posts

ഡ്രൈവിങ് ലൈസൻസ് അച്ചടി കിട്ടാനും എസ്ആർഐടി ശ്രമം

പെട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഒ​രാ​ണ്ട്

Aswathi Kottiyoor

ബ​ഫ​ർ​സോ​ണ്‍ പ്ര​ശ്നം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം

Aswathi Kottiyoor
WordPress Image Lightbox